തിരുവല്ല താലൂക്കാശുപത്രിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ലിഫ്ടിനും ഭിത്തിക്കുമിടയില്‍ നിന്ന് കണ്ടെത്തി

0 second read
Comments Off on തിരുവല്ല താലൂക്കാശുപത്രിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ലിഫ്ടിനും ഭിത്തിക്കുമിടയില്‍ നിന്ന് കണ്ടെത്തി
0

തിരുവല്ല: താലൂക്കാശുപത്രിയില്‍ ചികില്‍സയിലിരിക്കേ കാണാതായ യുവാവിന്റെ മൃതദേഹം കെട്ടിടത്തിലെ ഭിത്തിക്കും ലിഫ്ടിനുമിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. തുകലശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ.എസ് ബിജു (36)വിന്റെ മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ കണ്ടെത്തിയത്.

കഴിഞ്ഞ 14 ന് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ബിജു. 16 നാണ് ഇയാളെ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുമ്പോഴാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം പുറത്തെടുത്തു. തിരുവല്ല പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അഞ്ചാം നിലയിലെ മുറിയില്‍ നിന്നും ലിഫ്ട് പണിത ശേഷമുണ്ടായ പിറ്റിലേക്ക് ഇയാള്‍ വീണുവെന്ന് സംശയിക്കുന്നു.

രണ്ടാം നിലയിലാണ് ബിജു ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. കാണാതായ ദിവസം പൊലീസ് ആശുപത്രിയിലെ എല്ലാ മുറികളിലും പരിശോധന നടത്തിയിരുന്നു. ഇയാള്‍ എങ്ങനെ ലിഫ്ടില്‍ കുടുങ്ങി എന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. അഞ്ചാം നിലയില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചാം നിലയിലെ ടാപ്പ് ആരെങ്കിലും തുറന്നിട്ടുണ്ടോ എന്ന് നോക്കിയിരുന്നു. ജനല്‍ വഴി നോക്കിയപ്പോള്‍ ടോയ്‌ലറ്റ് അകത്തു നിന്ന് കൊളുത്തിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കോഴഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി അറസ്റ്റില്‍

കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത…