ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി

0 second read
Comments Off on ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി
0

പത്തനംതിട്ട: ഉത്തരാഖണ്ഡ് ഋഷികേശില്‍ കഴിഞ്ഞ നവംബര്‍ 29 ന് ഗംഗാനദിയില്‍ വീണ് കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി. ഋഷികേശിലെ എയിംസില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഭൗതികശരീരം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അപകടവിവിവരം അറിഞ്ഞയുടന്‍ ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്) യുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തില്‍ ആകാശ് മോഹനായുളള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

ഡല്‍ഹി കേരളഹൗസ് റെസിഡന്റ് കമ്മീഷണറും നോര്‍ക്ക റൂട്ട്‌സ് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസ് പ്രതിനിധികളും ഡെറാഡൂണ്‍ ജില്ലാ ഭരണകൂടവുമായും പ്രദേശത്തെ മലയാളിസംഘടനകളുടെ പ്രതിനിധികളുമായും ബന്ധപ്പെട്ടാണ് നടപടികള്‍ ഏകോപിപ്പിച്ചത്. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഋഷികേശിലെത്തിയത്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…