കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി: വിനോദിനെ കാണാതായത് നാലു ദിവസം മുന്‍പ്

0 second read
Comments Off on കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി: വിനോദിനെ കാണാതായത് നാലു ദിവസം മുന്‍പ്
0

കോന്നി: കാണാതായ ലോറി ഡ്രൈവറെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേക്കുതോട് മൂര്‍ത്തിമണ്‍ അയനിവിളയില്‍ ജി. വിനോദ് കുമാറി (49) നെയാണ് ആഞ്ഞിലി കുന്നിലെ ഉപയോഗ ശൂന്യമായ പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 ഓടെ നാട്ടുകാരാണ് കുളത്തില്‍ മൃതദേഹം കാണുന്നത്. കോന്നി പോലീസില്‍ വിവരം അറിയിക്കുകയും, പോലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിവാഹിതനായ ഇയാള്‍ 10 വര്‍ഷമായി ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നത്രെ. ഒരു വര്‍ഷത്തിലേറെയായി കിഴക്കുപുറത്ത് വാടക വീട്ടിലായിരുന്നു താമസം. മൂന്നു നാലു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍

റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത…