പത്തനംതിട്ട: വാഹനാപകടത്തില്‍ മരണമടഞ്ഞ ശിശുരോഗ വിദഗ്ദ്ധന്റെ കുടുംബത്തിന് 53,79,953 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എം.എ.സി.ടി കോടതി ഉത്തരവിട്ടു. തിരുവല്ല മാര്‍ത്തോമ്മ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍, തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപ മോഹനാലയം റോഡില്‍ ചെറുവല്ലത്ത് വീട്ടില്‍ ഡോ. ബെഞ്ചമിന്‍ എബ്രഹാമിന്റെ ആശ്രിതര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
2018 മേയ് ഒന്നിന് എം.സി റോഡില്‍ തുകലശേരി ജങ്ഷന് സമീപം സീബ്രാ ലൈന്‍ മുറിച്ച് കടക്കുമ്പോള്‍ മാരുതി ഒമ്‌നി വാന്‍ ഇടിച്ചാണ് ഡോ. ബെഞ്ചമിന്‍ മരിച്ചത്. ഭാര്യ എം.ജി.യൂണിവേഴ്‌സിറ്റി റിട്ട: പ്രഫ. വത്സ ഏബ്രഹാം ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നഷ്ടപരിഹാരം അനുവദിച്ചത്.
അപകടമുണ്ടാക്കിയ വാഹനം ഇന്‍ഷുര്‍ ചെയ്തിരുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പ നിയെ എതിര്‍ കക്ഷിയാക്കി അഡ്വ. പ്രശാന്ത് വി. കുറുപ്പ് മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. എം.എ.സി.ടി കോടതി ജഡ്ജി എസ് ശ്രീരാജാണ് ഉത്തരവിട്ടത്. നഷ്ടപരിഹാര തുകയായി 36,94,720 രൂപയും കോടതി ചെലവായി 2,29,900 രൂപയും പലിശയായി 14,55,333 രൂപയും ഉള്‍പ്പെടെ മൊത്തം 53,79,953 രൂപ എതിര്‍കക്ഷിയായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി കെട്ടി വെയ്ക്കുവാനാണ് കോടതി ഉത്തരവിട്ടത്. 1988 മുതല്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനായിരുന്ന ഡോ. ബെഞ്ചമിന്‍ എബ്രഹാം കേരളത്തിലെ മികച്ച ശിശുരോഗ വിദഗ്ദ്ധനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
തിരക്കേറിയ എം.സി റോഡിലെ തുകലശേരി ജങ്ഷനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങി ഡോ.ബെഞ്ചമിന്‍ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നപ്പോള്‍ സംഭവിച്ച അപകടമായതിനാല്‍ നഷ്പരിഹാരം നല്‍കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ല എന്ന വാദം തളളിക്കൊണ്ടാണ് വിധി. ഹര്‍ജിക്കാരിക്ക വേണ്ടി അഡ്വ. പ്രശാന്ത് വി. കുറുപ്പ്, അഡ്വ. അന്‍സു സാറാ മാത്യു, അഡ്വ. ആരാധന വി. ജെയിംസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.