പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണം: പിതാവിന്റെ പരാതി ലഭിച്ചിരുന്നുവെന്ന് പ്രിന്‍സിപ്പാള്‍: ജീവനൊടുക്കാനുള്ള പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചര്‍

0 second read
0
0

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജില്‍ നാലാം വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ സജീവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കോളജ് അധികൃതര്‍.

അമ്മുവിന്റെ പിതാവിന്റെ പരാതി ലഭിച്ചിരുന്നുവെന്നും അതിന്മേല്‍ അന്വേഷണം നടത്തി ആരോപണ വിധേയരായ മൂന്നു കുട്ടികള്‍ക്ക് മെമ്മോ നല്‍കിയിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ അബ്ദുള്‍ സലാം പറഞ്ഞു. ഈ നാലു കുട്ടികളും സുഹൃത്തുക്കളായിരുന്നു. കോളജിന്റെ ഭാഗത്തു നിന്നുള് നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

അമ്മുവിന് ആത്മഹത്യ ചെയ്യാന്‍ തക്കതായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ക്ലാസ് ടീച്ചര്‍ സമിത ഖാന്‍ പറഞ്ഞു. കുട്ടികള്‍ നാലും ഉറ്റ ചങ്ങാതിമാരായിരുന്നു. പ്രശ്‌നങ്ങള്‍ ക്ലാസില്‍ തന്നെ പറഞ്ഞു തീര്‍ത്തിരുന്നുവെന്നും സമിത പറഞ്ഞു.

‘ഐ ക്വിറ്റ്’. എന്ന് ഡയറിയില്‍ എഴുതിയതിന് ശേഷമാണ് അമ്മു ജീവനൊടുക്കിയത്. സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി പിതാവ് കോളജ് പ്രിന്‍സിപ്പാളിന് നേരത്തേ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ 15 നാണ് അമ്മു എ. സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്, സഹപാഠികളുടെ പീഡനം മൂലമാണെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. വെളളിയാഴ്ച രാത്രി ഏഴിനാണ് വെട്ടിപ്രത്തുള്ള ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് അമ്മു സജീവ് താഴേക്ക് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകരില്‍ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ. പിതാവ് സജീവ് നേരിട്ട് കോളജിലെത്തി നല്‍കിയാണ് പരാതി നല്‍കിയിരുന്നത്. പരാതി അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൈഗ്രേന്‍ പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. പല രീതിയിലുളള മാനസിക പീഡനം കാരണം അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…