ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി: താന്‍ മുഖ്യമന്ത്രിയെ ഉടന്‍ കൊല്ലുമെന്ന് ഡയല്‍ 112 നമ്പരിലേക്ക് സന്ദേശം

0 second read
Comments Off on ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി: താന്‍ മുഖ്യമന്ത്രിയെ ഉടന്‍ കൊല്ലുമെന്ന് ഡയല്‍ 112 നമ്പരിലേക്ക് സന്ദേശം
0

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ‘ഡയല്‍ 112’ നമ്ബരിലാണ് ഭീഷണി ലഭിച്ചത്.”താന്‍ മുഖ്യമന്ത്രി യോഗിയെ ഉടന്‍ കൊല്ലും എന്നാണ് ഭീഷണി സന്ദേശം. കേസ് രജിസ്റ്റര്‍ ചെയ്തതായി എടിഎസ് അറിയിച്ചു.

ഭീഷണി സന്ദേശം ലഭിച്ച ഉടന്‍ തന്നെ എഡിജിപി ക്രമസമാധാനം, ഇന്റലിജന്‍സ് ഉള്‍പ്പെടെയുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും സുശാന്ത് ഗോള്‍ഫ് സിറ്റി എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി പറഞ്ഞു.

അതേസമയം, കുറ്റവാളികള്‍ക്കെതിരായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചു.സംസ്ഥാനത്ത് ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും എതിരെ സര്‍ക്കാര്‍ നടത്തുന്ന നടപടികളുടെ പേരില്‍ പ്രതിപക്ഷ ആക്രമണം നേരിടുന്ന യുപി മുഖ്യമന്ത്രി, തന്റെ നിരീക്ഷണത്തില്‍ സംസ്ഥാനത്ത് ഒരു കലാപമോ കര്‍ഫ്യൂവോ ഉണ്ടായിട്ടില്ലെന്നും യുപിയില്‍ എല്ലാം ശുഭമാണെന്നും തിങ്കളാഴ്ച പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …