തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രതിനിധികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവിമാരുടെയും ഫോണ്‍ നമ്പറുകളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയിരുന്ന മീഡിയ ഹാന്‍ഡ് ബുക്ക് പുതു വര്‍ഷം ആരംഭിച്ച് നാലുമാസം പിന്നിടുമ്പോഴും പ്രസിദ്ധീകരണം വൈകുന്നു.
കോവിഡ് കാലഘട്ടത്തില്‍ മീഡിയ ഹാന്‍ഡ് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിന് പകരമായി മൊബൈല്‍ ആപ്ലിക്കേഷന്‍ വകുപ്പ് പുറത്തിറക്കിയിരുന്നു. ആപ്പില്‍ മീഡിയ ഹാന്‍ഡ് ബുക്കിെേ പോലെ തന്നെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി ഇതും പ്രവര്‍ത്തന രഹിതമാണ്.
മീഡിയാ ഹാന്‍ഡ് ബുക്കിനായി നിര്‍മ്മിച്ച ആപ്പിലൂടെ വിവരങ്ങള്‍ കണ്ടെത്താന്‍ വേഗത്തില്‍ സാധിച്ചിരുന്നു. പുതുതായി വിവരങ്ങള്‍ ചേര്‍ക്കാന്‍ തത്സമയം കഴിയുമെന്നായിരുന്നു ഉദ്ഘാടന വേളയിലെ സര്‍ക്കാരിന്റെ അവകാശവാദം. മീഡിയ ഹാന്‍ഡ് ബുക്കിന്റെ കോപ്പി പരിമിതമായതിനാല്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ ഏപ്രില്‍ മാസമായിട്ടും ആപ്പില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.ആപ്പ് തുറന്നാല്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു.റീലോഡ് ചെയ്യുകയെന്ന അറിയിപ്പാണ് ലഭിക്കുക. മീഡിയ ഹാന്‍ഡ് ബുക്കിന്റെ അച്ചടി വൈകുന്നതാണ് ആപ്പില്‍ അപ്‌ഡേഷന്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശിദീകരണം.
തിരുവനന്തപുരം ആസ്ഥാനമായുള്ള മേക്കന്‍ഡ്മാനേജ് എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് പി.ആര്‍.ഡിക്കു വേണ്ടി മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.