ചുട്ടിപ്പാറ ദക്ഷിണാ മൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നത്തിന് തുടക്കമായി

0 second read
Comments Off on ചുട്ടിപ്പാറ ദക്ഷിണാ മൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നത്തിന് തുടക്കമായി
0

പത്തനംതിട്ട: ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവര്‍ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂര്‍ത്തി ക്ഷേത്രം പുനരുദ്ധാരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പ നിര്‍മ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്‌നത്തിന് തുടക്കമായി.

തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ മഹാഗണപതിഹോമത്തിന് ശേഷം ദൈവജ്ഞന്‍ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവ പ്രശ്‌നം ആരംഭിച്ചു. ചടങ്ങുകള്‍ നാളെയും തുടരും. നാളെ വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സദസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ മോക്ഷഗിരി മഠം ഡോ. രമേഷ് ശര്‍മ്മ അധ്യക്ഷത വഹിക്കും. ചുട്ടിപ്പാറയില്‍ സ്ഥാപിക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ മാതൃകയുടെ പ്രകാശനം മാര്‍ഗ്ഗ ദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി നിര്‍വ്വഹിക്കും. അയ്യപ്പ ശില്‍പ്പത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഫണ്ട് സമര്‍പ്പണം കെ.ഗജേന്ദ്രന്‍ കൃഷ്ണമൂര്‍ത്തി (ചെന്നൈ) നിര്‍വഹിക്കും.
തൃശൂര്‍ പേരാമ്പ്ര ശ്രീ നാരായണ ചൈതന്യാ മഠം സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി അദ്ധ്യാത്മിക പ്രഭാഷണം നടത്തും.

ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ മോക്ഷഗിരി മഠം ഡോ. രമേഷ് ശര്‍മ്മ, ജനറല്‍ സെകട്ടറി എം ആര്‍ വേണുനാഥ്, വൈസ് ചെയര്‍മാന്‍ പി കെ സലീംകുമാര്‍, ജോയിന്റ സെക്രട്ടറി സത്യന്‍ കണ്ണങ്കര, കണ്‍വീനര്‍ പി എസ് സുനില്‍കുമാര്‍, ഖജാന്‍ജി അശ്വിന്‍ കെ മോഹനന്‍, വിനോദ് കണ്ണങ്കര, പി.കെ.ദേവാനന്ദന്‍, സുരേഷ് ചന്ദ്രന്‍, സാബു കണ്ണങ്കര, പ്രകാശ് അഴൂര്‍, ദിനേശ് പറന്തല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…