കോടതി നല്‍കിയ സമയപരിധി അവസാനിച്ചു: കരാര്‍ പ്രകാരമുള്ള ഒന്നരക്കോടി നല്‍കിയില്ല: നിലയ്ക്കലിലെ പാര്‍ക്കിങ് ഫീസ് പിരിക്കാനുള്ള കരാര്‍  ദേവസ്വം ബോര്‍ഡ് റദ്ദ് ചെയ്തു

0 second read
Comments Off on കോടതി നല്‍കിയ സമയപരിധി അവസാനിച്ചു: കരാര്‍ പ്രകാരമുള്ള ഒന്നരക്കോടി നല്‍കിയില്ല: നിലയ്ക്കലിലെ പാര്‍ക്കിങ് ഫീസ് പിരിക്കാനുള്ള കരാര്‍  ദേവസ്വം ബോര്‍ഡ് റദ്ദ് ചെയ്തു
0

ശബരിമല: നിലയ്ക്കലിലെ പാര്‍ക്കിങ് ഫീസ് പിരിക്കാനുള്ള കരാര്‍ റദ്ദ് ചെയ്തു. ടെന്‍ഡര്‍ തുക പൂര്‍ണമായും അടയ്ക്കുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് കരാര്‍ റദ്ദ് ചെയ്തത്. കൊല്ലം ശൂരനാട് സ്വദേശി സജീവാണ് മൂന്ന് കോടി രൂപയ്ക്ക് പാര്‍ക്കിങ് കരാര്‍ ഏറ്റെടുത്തിരുന്നത്. രണ്ട് കോടി രൂപ ഇയാള്‍ തുടക്കത്തില്‍ അടച്ചിരുന്നു. ബാക്കിയുള്ള ഒരു കോടിയും മറ്റിങ്ങളിലായുള്ള 32 ലക്ഷവും ചേര്‍ത്താണ് അടയ്ക്കാന്‍ ബാക്കിയുള്ളത്.

ഇത് അടയ്ക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട് കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുക അടയ്ക്കുന്നതിന് കഴിഞ്ഞ മൂന്ന് വരെ കോടതി സമയം അനുവദിച്ചു.
മൂന്നാം തീയതിക്ക് ശേഷവും തുക അടക്കുവാന്‍ കരാറുകാരന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ട് കരാര്‍ റദ്ദ് ചെയ്തത്. പാര്‍ക്കിങ്ങ് ഫീസ് പിരിക്കുന്നതടക്കമുളള ചുമതല ചൊവ്വാഴ്ച രാവിലെ മുതല്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണമായും ഏറ്റെടുത്തതായി പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു.

Load More Related Articles
Load More By Editor
Load More In KERALAM
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…