സന്നിധാനത്ത്  സൗജന്യ സേവനവുമായി ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല

0 second read
Comments Off on സന്നിധാനത്ത്  സൗജന്യ സേവനവുമായി ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല
0

ശബരിമല: ചികിത്സ ആവശ്യമായി വരുന്ന അയ്യപ്പഭക്തർക്ക് സൗജന്യ സേവനം നൽകാൻ സേവന സന്നദ്ധരായി, സർക്കാരും ദേവസ്വം ബോർഡുമായി സഹകരച്ച് 125 ഡോക്ടർമാരുടെ സംഘം. സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാർക്കൊപ്പമാണ് സർക്കാരിന്റെയും ഹൈക്കോടതിയുടെയും പ്രത്യേക അംഗീകാരത്തോടെ ഇവരുടെ പ്രവർത്തനം. ഡി വോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല എന്ന പേരിൽ കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരായ ഡോക്ടർമാരാണ് സേവന സന്നദ്ധരായി എത്തിയത്. ഒരു വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് ഇവർ ഒരുമിച്ചത്. പ്രമുഖ ന്യൂറോ സർജൻ ഡോ. ആർ. രാമനാരായണൻ ആണ് ഈ കൂട്ടായ്മയുടെ അമരക്കാരൻ.

മകരവിളക്ക് വരെ ബാച്ചുകളായിട്ടായിരിക്കും ഡോക്ടർമാരുടെ പ്രവർത്തനമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ആർ. രാമനാരായണൻ പറഞ്ഞു. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോ, ന്യൂറോ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാരാണ് സംഘത്തിലുള്ളത്. നിലവിലുള്ള ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഏതു അടിയന്തിര ഘട്ടത്തിലും ചികിത്സ ഉറപ്പാക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സഹിതമാണ് ഇവർ എത്തിയിട്ടുള്ളത്. സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് സന്നിധാനത്തെ ആരോഗ്യ വകുപ്പിന്റെ ആശുപത്രിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തുടക്കം കുറിച്ചു. മന്ത്രിയുടെ ബി.പി. പരിശോധിച്ചുകൊണ്ടായിരുന്നു തുടക്കം. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, സന്നദ്ധപ്രവർത്തനത്തിനെത്തിയ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…