ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഡിജിപിയെയും ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും നീക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം.
പശ്ചിമ ബംഗാള്‍ ഡിജിപിയെയും ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും നീക്കം ചെയ്യാനാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ, മിസോറാമിലെയും ഹിമാചല്‍ പ്രദേശിലെയും ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിമാരെയും നീക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയോ സ്വന്തം ജില്ലയില്‍ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും കമ്മീഷന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.