ഹൈദരാബാദ്: ഒപ്പം താമസിച്ചിരുന്ന യുവാവ് ഭാര്യയ്ക്ക് പണം അയയ്ക്കുന്നത് ഇഷ്ടപ്പെടാതിരുന്ന യുവതി കാട്ടിയത് കടുംകൈ! ലിവിങ് പാര്‍ട്ണറുടെ ജനനേന്ദ്രിയം മുറിച്ചാണ് യുവതി പ്രതികാരം ചെയ്തത്. ബിഹാര്‍ സ്വദേശി വിജയ്കുമാര്‍ യാദവിനാണ് മര്‍മ പ്രധാന ഭാഗം നഷ്ടമായത്.
വിജയ്കുമാര്‍ നാലുമാസമായി ലിവ് ഇന്‍ പാര്‍ട്ണറായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ പണം മുഴുവന്‍ ഭാര്യക്ക് അയച്ചുകൊടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
യുവാവ് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. കൈകളും കണ്ണുകളും കെട്ടിയിട്ട ശേഷം യുവാവിന്റെ ഫോണ്‍ കവര്‍ന്നെടുക്കുയും ചെയ്തു. പിന്നാലെ വീട് വിട്ടശേഷം ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. വിജയ്കുമാര്‍ തന്നെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇരുവരും ബിഹാര്‍ സ്വദേശികളാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
താന്‍ സമ്പാദിക്കുന്ന പണം വീട്ടിലേക്ക് അയക്കുന്നതില്‍ സീത അതൃപ്തി അറിയിച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സീത ആക്രമിച്ചതെന്ന് വിജയ് കുമാര്‍ പോലീസിനോട് പറഞ്ഞു.