ആറന്മുളയില്‍ നടന്‍ ദിലീപിന്റെ വള്ളസദ്യ: വഴിപാട് നല്‍കിയത് ഉമയാറ്റുകര പള്ളിയോടത്തിന്

2 second read
Comments Off on ആറന്മുളയില്‍ നടന്‍ ദിലീപിന്റെ വള്ളസദ്യ: വഴിപാട് നല്‍കിയത് ഉമയാറ്റുകര പള്ളിയോടത്തിന്
0

കോഴഞ്ചേരി: ഇന്നത്തെ വള്ളസദ്യയില്‍ ഉമയാറ്റുകര പള്ളിയോടത്തിന് വഴിപാട് സമര്‍പ്പിക്കുന്നയാളുടെ വിലാസം ഇങ്ങനെയായിരുന്നു. ആലുവ ദേശം പത്മസരോവരത്തില്‍ ഗോപാലകൃഷ്ണന്‍. വഴിപാട് വള്ളസദ്യ നടത്താന്‍ വന്ന ഗോപാലകൃഷ്ണനെ കണ്ട് ആള്‍ക്കൂട്ടം ചുറ്റും കൂടി. നടന്‍ ദിലീപ്. വള്ളസദ്യ ഗോപാലകൃഷ്ണന്‍ എന്ന സ്വന്തം പേരിലാണ് നടന്‍ ബുക്ക് ചെയ്തിരുന്നത്.

2154-ാം നമ്പര്‍ ഉമയാറ്റുകര എന്‍.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുളള
പള്ളിയോടമാണ് വഴിപാടിനായി തെരഞ്ഞെടുത്തത്. ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കുമായി അതി രാവിലെ തന്നെ ദിലീപ് ക്ഷേത്രത്തില്‍ വന്നു. ആദ്യം പാര്‍ത്ഥ സാരഥി ദര്‍ശനം. തൊഴുതിറങ്ങുമ്പോള്‍ മേല്‍ശാന്തി പ്രസാദം നല്‍കി. ഗജമണ്ഡപത്തില്‍ എത്തിയ വഴിപാട് സമര്‍പ്പണ ചടങ്ങുകള്‍ക്കായി ആദ്യം നെല്‍പ്പറ നിറച്ചു. ശ്രീകോവിലില്‍ നിന്നും പള്ളിയോടത്തില്‍ ചാര്‍ത്താനുള്ള മാല ഏറ്റുവാങ്ങി  കടവിലെത്തി പള്ളിയോടത്തിന്റെ ക്യാപ്ടന് പാര്‍ഥസാരഥിയുടെ അടയാളമായി പുഷ്പമാല കൈമാറി.

തുടര്‍ന്ന് പള്ളിയോടത്തില്‍ കയറി കരക്കാര്‍ക്കൊപ്പം കടവില്‍ എത്തി. ഇവിടെ വച്ച് കരക്കാര്‍ക്ക് ആചാര പൂര്‍വം സ്വീകരണം നല്‍കി. വാദ്യ മേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയില്‍ കരക്കാരെ ക്ഷേത്രമുറ്റത്തേക്ക് ആനയിച്ചു. വള്ളപ്പാട്ട് ഏറ്റുപാടി പ്രദക്ഷിണം വച്ച ശേഷം കരക്കാര്‍ വഴിപാട് സ്വീകരണത്തിനായി ക്ഷണിച്ചു. ഊട്ടുപുരയിലെത്തി വിളക്കിന് മുന്നിലും സദ്യ വിളമ്പി. കരക്കാര്‍ പാടി ചോദിച്ച വിഭവങ്ങളും വിളമ്പി നല്‍കി. ഇവര്‍ക്കൊപ്പം സദ്യയും കഴിച്ചു. പറ സമര്‍പ്പണത്തിന് ശേഷം ക്ഷേത്രത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദക്ഷിണ നല്‍കി പള്ളിയോടത്തെ കടവില്‍ നിന്ന് യാത്രയാക്കി. ഇതിനു ശേഷമാണ് ദിലീപ് മടങ്ങിയത്.

 

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

മുടങ്ങാതെ 26-ാം വര്‍ഷവും സ്‌കൂള്‍ കുട്ടികള്‍ക്ക് എ. സുരേഷ്‌കുമാറിന്റെ പഠനോപകരണ വിതരണം

പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി തന്റെ പ്രദേശത്തെ എല്ലാം വീടുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്…