കേരളത്തില്‍ ഭിന്നശേഷിക്കാര്‍ എട്ടു ലക്ഷത്തിനടുത്ത്: അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിവരങ്ങള്‍ നല്‍കില്ല

2 second read
Comments Off on കേരളത്തില്‍ ഭിന്നശേഷിക്കാര്‍ എട്ടു ലക്ഷത്തിനടുത്ത്: അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിവരങ്ങള്‍ നല്‍കില്ല
0

പത്തനംതിട്ട: കേരളത്തില്‍ ഭിന്നശേഷിക്കാര്‍ 7,91,998 പേര്‍ ഉണ്ടെന്ന് വിവരാവകാശരേഖ. പക്ഷേ, ഇവര്‍ക്ക് വേണ്ടി അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ കണക്ക് നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍. 50994 പേര്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടു. 394115 പേര്‍ക്ക് കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്ക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്. മന്ത്രിമാരായ കെ.കെ. ശൈലജ, ആര്‍. ബിന്ദു് എന്നിവരുടെ കാലയളവില്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചതും ചെലവഴിച്ചതും നീക്കി ബാക്കിയായ തുകയുടെയും കണക്കുകള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ട് നല്‍കാന്‍ കഴിയില്ലെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ടുകളുടെ വരവു-ചെലവ് കണക്കുകള്‍ ക്രോഡീകരിച്ചു വെച്ചിട്ടില്ല എന്ന മറുപടി തൃപ്തികരമല്ലെന്നും വിവരങ്ങള്‍ ലഭ്യമാക്കി തരണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് വിവരാവകാശ നിയമം 19(1)പ്രകാരം അപ്പീല്‍ നല്‍കിയതായും റഷീദ് ആനപ്പാറ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…