
അടൂര്‍: വീട്ടമ്മയ്ക്ക് നേരേ അതിക്രമം കാട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രതിയെ ഏനാത്ത് പോലീസ് പിടികൂടി. കടമ്പനാട് തുവയൂര്‍ തെക്ക് മാവേലി കൊണത്ത് വടക്കേക്കര വീട്ടില്‍ ശശിയുടെ ഭാര്യ ശൈലജ( 47)യ്ക്കാണ് വീടിന്റെ മുറ്റത്ത് വച്ച് മര്‍ദ്ദനമേറ്റത്. ബന്ധുവും അയല്‍വാസിയുമായ മോഹനവിലാസം വീട്ടില്‍ മോഹനന്‍ നായരെ (63 ) പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.
വീടിനു മുന്നിലെ റോഡിന്റെ സമീപം വസ്തു അളക്കാന്‍ വന്നവര്‍ പോയ
ശേഷം, തനിക്കും വീട്ടുകാര്‍ക്കും വഴി നല്‍കുന്നില്ല എന്നും മറ്റും ആക്ഷേപിച്ചു കൊണ്ട് ഇയാള്‍ അസഭ്യം വിളിച്ചു. ഭര്‍ത്താവിനെ ചീത്ത വിളിക്കുന്നത് ശൈലജ ഫോണില്‍ വീഡിയോ എടുത്ത പ്രകോപനത്താലാണ് അതിക്രമം കാട്ടിയതും ഉപദ്രവിച്ചതും.ഭര്‍ത്താവ് ഈസമയം വീട്ടില്‍ ഇല്ലായിരുന്നു. ഫോണില്‍ കയറിപ്പിടിച്ച ഇയാള്‍,ഇവരുടെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചുവലിക്കുകയും, നൈറ്റി വലിച്ചു കീറുകയും ചെയ്തു. പിന്നീട് നെഞ്ചത്ത് ഇടിക്കുകയും,തലമുടിക്ക് കുത്തിപ്പിടിച്ച് തള്ളി നിലത്തിട്ടശേഷം തറയിലിട്ട് വലിച്ചിഴതായും വയറ്റിലും മറ്റും ചവിട്ടിയതായും മൊഴിയില്‍ പറയുന്നു. ഇടത് കൈയില്‍ കമ്പുകൊണ്ട് അടിക്കുകയും ചെയ്തു.നിലവിളിച്ചപ്പോള്‍ ഇയാളുടെ ഭാര്യ ഓടിയെത്തി പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കമ്പുകൊണ്ട് അവരെയും മര്‍ദിച്ചു.
തുടര്‍ന്ന്, ശൈലജയെ ചികിത്സക്കായി അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ ഏനാത്ത് പോലിസ് മൊഴി രേഖപ്പെടുത്തി. എസ് ഐ ആര്‍ ശ്രീകുമാര്‍ മോഹനന്‍ നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതിയെ ഉടനടി പോലീസ് പിടികൂടി, മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം പോലിസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് നടപടികള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി