ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് ട്യൂഷന്‍ സെന്ററില്‍ ക്ലാസ്സ്: തടഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍.

0 second read
Comments Off on ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് ട്യൂഷന്‍ സെന്ററില്‍ ക്ലാസ്സ്: തടഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍.
0

പത്തനംതിട്ട: കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ച ട്യൂഷന്‍ സെന്റര്‍ കെ. എസ്. യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. പത്തനംതിട്ട ജില്ലയിലെ മൈലപ്രയിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. അവധി പ്രഖ്യാപിച്ച ശേഷവും കലക്ടറുടെ ഉത്തരവിനെ മറികടന്ന് സ്വന്തം നിലയില്‍ നിയന്ത്രണങ്ങള്‍ പറഞ്ഞ് ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കാര്യം പ്രധാന അധ്യാപകനായ ജോഷി കുട്ടികള്‍ക്ക് അയച്ചുകൊടുത്തു. ഈ ശബ്ദ സന്ദേശം പുറത്തുപോയതോടെ ഇതറിഞ്ഞ് രാവിലെ അവിടെ എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ട്യൂഷന്‍ ക്ലാസ് നടത്തുന്നത് തടയുകയും, പ്രതിഷേധിക്കുകയും ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അ ലന്‍ ജിയോ മൈക്കിളിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം.

വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി അപകടങ്ങള്‍ ഒഴിവാക്കണമെന്ന മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കലക്ടര്‍ നല്‍കിയ ഉത്തരവിനെ മറികടക്കുവാന്‍ ട്യൂഷന്‍ സെന്റര്‍ അധ്യാപകന് ആരാണ് അധികാരം നല്‍കിയത് എന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ചോദിച്ചു. പരസ്യമായി നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയാണ് എന്നും ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കെഎസ്‌യു നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് റിജോ റോയ് തോപ്പില്‍, കെഎസ്‌യു ഭാരവാഹികളായ മെബിന്‍ നിരവേല്‍ ആല്‍ഫിന്‍ പുത്തന്‍ കയ്യാലക്കല്‍, സിബി മൈലപ്രാ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. പോലീസ് എത്തി ട്യൂഷന്‍ സെന്റര്‍ അടപ്പിച്ച് നടപടിയെടുക്കാം എന്ന ഉറപ്പ് സമരക്കാര്‍ക്ക് നല്‍കിയതിനുശേഷമാണ് സമരം അവസാനിച്ചത്. പത്തനംതിട്ട അടൂര്‍ തുമ്പമണ്ണും അടക്കം നിരവധി പ്രദേശങ്ങളില്‍ ഇതുപോലെ അധികാരികളുടെ ഉത്തരവുകളെ മറികടന്ന് നടന്ന ക്ലാസുകള്‍ തടഞ്ഞിട്ടുണ്ടെന്ന് ജില്ലാ പ്രസിഡണ്ട് അലന്‍ ജിയോ മൈക്കിള്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…