ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം: റാന്നിയില്‍ യുവാവ് കാറിടിച്ചു മരിച്ച സംഭവം കൊലപാതകം: രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

0 second read
0
0

പത്തനംതിട്ട: ഇരുവിഭാഗം യുവാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ചു കൊന്നു. റാന്നി മന്ദമരുതിയില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അമ്പാടിയാ(23)ണ് മരിച്ചത്. അമ്പാടിയെ കാറിടിപ്പിച്ചു കൊന്ന സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാണ്.

ഇന്നലെ വൈകിട്ട് റാന്നി ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് സമീപത്തു നിന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. ഇതിന് ശേഷം മന്ദമരുതിയില്‍ വച്ചും ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് വീട്ടിലേക്ക് പോയ ഇരൂകൂട്ടരും രണ്ടു കാറുകളില്‍ സംഘാംഗങ്ങളുമായി മന്ദമരുതിയില്‍ എത്തി.

ഒരു കാറില്‍ നിന്നും അമ്പാടി ഇറങ്ങി വരുമ്പോള്‍ എതിര്‍ഗ്യാങ് വന്ന സ്വിഫ്ട് കാര്‍ അമിതവേഗതയില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി. പരുക്കേറ്റ അമ്പാടിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാഹനത്തില്‍ കൈതച്ചക്ക കച്ചവടം നടത്തുന്നയാളാണ് അമ്പാടി. ഇടിച്ചിട്ട വാഹനത്തിന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്.

ആദ്യം ഇതൊരു സാധാരണ അപകടമരണമായിട്ടാണ് കരുതിയിരുന്നത്. എന്നാല്‍, അമ്പാടിക്ക് ഒപ്പമുണ്ടായിരുന്നവര്‍ നേരത്തേ നടന്ന വാക്കേറ്റത്തിന്റെ കഥ പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീക്കിയത്. തുടര്‍ന്നാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്. അമ്പാടിയുടെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്യൂവിലേക്ക് മറ്റു തീര്‍ഥാടകര്‍ ഇടിച്ചു കയറി

ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്‌ളൈഓവറില…