
ഏഴംകുളം: കട്ടില്‍ വിതരണത്തെചൊല്ലി തര്‍ക്കിച്ച് ഗ്രാമപഞ്ചായത്തില്‍ ഭരണകക്ഷി അംഗം രാജി നല്കാനൊരുങ്ങി. ഇടത് അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. താജുദ്ദീനും ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ചന്ദ്രബോസും തമ്മിലാണ് രൂക്ഷമായ തര്‍ക്കം ഉണ്ടായത്. എസ്.സി വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന തന്റെ വാര്‍ഡില്‍ ആനുപാതികമായി കട്ടിലുകള്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്.
20 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് 13, യു.ഡി.എഫിന് 6, എന്‍.ഡി.എ 1 എന്നിങ്ങനെയാണ് കക്ഷിനില. നിലവില്‍ 75 കട്ടിലാണ് വിതരണത്തിനായി എത്തിയത്. എല്ലാ വാര്‍ഡിലും അര്‍ഹത അനുസരിച്ച് കട്ടിലുകള്‍ വിതരണം ചെയ്ത ശേഷവും 15 എണ്ണം അവശേഷിച്ചു. ഇവയില്‍ ആവശ്യം കണക്കിലെടുത്തുള്ള എണ്ണം കട്ടിലുകള്‍വേണമെന്നാവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റിയില്‍ ഈ ആവശ്യം ഉന്നയിച്ച് താജുദ്ദീന്‍ സെക്രട്ടറിക്ക് കത്ത് നല്കിയിരുന്നു.
ഇത് പരിഗണിക്കാതെ കട്ടില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. തന്റെ വാര്‍ഡില്‍ പട്ടികജാതി കോളനികള്‍ കൂടുതലുണ്ടെന്നാണ് അഡ്വ.താജുദ്ദീന്‍ ഇതിന് കാരണമായി പറഞ്ഞത്. തര്‍ക്കം രൂക്ഷമായതോടെ താജുദ്ദീന്‍ രാജി നല്കുമെന്ന് പറഞ്ഞത്. എസ്.സി. മേഖലയില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്കുമ്പോഴും കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായ പരിഗണന നല്കണമെന്നാണ് അഡ്വ.താജുദ്ദീന്റെ ആവശ്യം.