
പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്റെ (ജെ.എം.എ ) ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. വര്‍ഗീസ് മുട്ടം (പ്രസിഡന്റ്), ബാബു വെണ്മേലി (സെക്രട്ടറി), ജിബു വിജയന് ഇലവുംതിട്ട (ട്രഷറര്‍), കൈലാസ് കലഞ്ഞൂര്‍ (ജില്ലാ കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കള്‍ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അറുമുഖന്പിള്ള അധ്യക്ഷത വഹിച്ചു.കൈലാസ് കലഞ്ഞൂര്‍, ബാബു വെമ്മേലി എന്നിവര്‍ പ്രസംഗിച്ചു.