കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി.

0 second read
Comments Off on കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി.
0

എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി കോളജ് ജങ്ഷനില്‍ നിന്നും മാര്‍ക്കറ്റിലേക്ക്‌
പ്രകടനം നടന്നു.ചെങ്ങന്നൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള 13 ഏരിയ കമ്മിറ്റികളില്‍ നിന്നും ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു.

പ്രകടനത്തിന് ശേഷം നമ്പലശ്ശേരി മാര്‍ക്കറ്റില്‍ ചേര്‍ന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യാപാരികളെ ആദരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വിജയകുമാര്‍ ,മണി മോഹന്‍, ജില്ലാ പ്രസിഡന്റ് പി.സി.മോനച്ചന്‍, വൈസ് പ്രസിഡന്റ്മാരായ കെ.എക്‌സ് ജോപ്പന്‍, എസ്.ശരത് ,സലീം കെ.എസ്,സ്വാഗത സംഘം കണ്‍വീനര്‍ എം.എം ഷെരീഫ്, ഏരിയ പ്രസിഡന്റ് കെ.ആര്‍.ഗോപകുമാര്‍, സെക്രട്ടറി ഫിലിപ്പ് ചെറിയാന്‍, ഒ.വി.ആന്റണി, കെ.എം മാത്യൂ, മീഡിയ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, എന്‍.വിജയന്‍, എസ്.ശരത്, സി.രാജു, ജിജി സേവ്യര്‍, ഷാജി കെ.പി, ജമീല പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്കി.

ഞായര്‍ രാവിലെ 9.30ന് ഒ.അഷറഫ് നഗറില്‍ (ചക്കുളത്ത്കാവ് ആഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. സമിതി ജില്ലാ പ്രസിഡന്റ് പി.സി.മോനിച്ചന്‍ അധ്യക്ഷത വഹിക്കും. കെ. അന്‍സിലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്‌കോയ മുഖ്യ പ്രഭാഷണം നടത്തും.വ്യാപാരി വ്യവസായികള്‍ക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ സി.കെ.വിജയന്‍, സീനത്ത് ഇസ്മയേല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്‍ വാഹിദ്, റോഷന്‍ ജേക്കബ്, ആര്‍ രാധാകൃഷ്ണര്‍ ,ട്രഷറാര്‍ ഐ. ഹസ്സന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിക്കും.ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുതിയ ജില്ലാ കമ്മറ്റി തെരെഞ്ഞെടുപ്പ് നടക്കും.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …