അതൊരു ബാഡ് ടച്ചായിരുന്നു: അന്നത് അറിയില്ലായിരുന്നു: എങ്കിലും ഓടിരക്ഷപ്പെട്ടു: പ്രതിസന്ധി മറികടന്നത് മാതാപിതാക്കളുടെ തണലില്‍: ആ മുഖങ്ങള്‍ ആള്‍ക്കൂട്ടങ്ങളില്‍ ഇപ്പോഴും ഞാന്‍ തിരയുന്നു: ആറാം വയസിലെ ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ കഥ പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറയുന്നു

0 second read
Comments Off on അതൊരു ബാഡ് ടച്ചായിരുന്നു: അന്നത് അറിയില്ലായിരുന്നു: എങ്കിലും ഓടിരക്ഷപ്പെട്ടു: പ്രതിസന്ധി മറികടന്നത് മാതാപിതാക്കളുടെ തണലില്‍: ആ മുഖങ്ങള്‍ ആള്‍ക്കൂട്ടങ്ങളില്‍ ഇപ്പോഴും ഞാന്‍ തിരയുന്നു: ആറാം വയസിലെ ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ കഥ പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറയുന്നു
0

പത്തനംതിട്ട: ആറാം വയസില്‍ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പോക്‌സോ നിയമം സംബന്ധിച്ച പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ആറാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമകഥ അവര്‍ വിവരിച്ചത്.

രണ്ടു പുരുഷന്മാരില്‍ നിന്നുമാണ് ഇങ്ങനെ ഒരു അതിക്രമം ഉണ്ടായത്. അവര്‍ ആരായിരുന്നുവെന്ന് തനിക്കറിയില്ല. പക്ഷേ, അവരുടെ മുഖം ഇപ്പോഴും ഞാന്‍ ആള്‍ക്കൂട്ടത്തില്‍ തിരയാറുണ്ട്. ആ മുഖങ്ങള്‍ ഒരിക്കലും മറക്കില്ല. അതിന് ശേഷം എനിക്കവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ചെറുപുഞ്ചിരിേേയാടെയാണ് കലക്ടര്‍ മനസ് തുറന്നത്. വാല്‍സല്യത്തോടെയാണ് അവര്‍ അടുത്തു വന്നത്. ഒരു ആറു വയസുകാരിയോട് കാണിക്കുന്ന വാല്‍സല്യമെന്നേ കരുതിയുള്ളൂ. പക്ഷേ, അവര്‍ എന്റെ ഡ്രസ് അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്കെന്തോ വല്ലായ്മ തോന്നി. എന്തോ സംഭവിക്കാന്‍ പോകുന്നതു പോലെ. അവിടെ നിന്നും ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

എന്റെ മാതാപിതാക്കള്‍ എനിക്ക് തന്ന സപ്പോര്‍ട്ട് കൊണ്ട് മാനസികമായ ബലം നേടാന്‍ കഴിഞ്ഞു. ആറു വയസുകാരിക്ക് അന്നൊന്നും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഇന്നിപ്പോള്‍ ഇത് പറയുമ്പോള്‍ എനിക്ക് നാണക്കേട് തോന്നുന്നുണ്ട്. അത് അന്നേ തിരിച്ചറിയേണ്ടതായിരുന്നു. അതിന് കഴിയാതെ പോയത് ഓര്‍ത്താണ് ഞാന്‍ നാണിക്കുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ച് വരുന്ന കാലമാണ്. ചെറുപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരും ബോധവതികളുമാക്കണമെന്നും ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …