റോഡില്‍ തോറ്റതിന് ഡോക്ടറോട്: വാഹനാപകടത്തില്‍ പരുക്കേറ്റ് കൊണ്ടു വന്ന കുടുംബത്തിനൊപ്പം വന്ന യുവാവ് ആശുപത്രി അടിച്ചു തകര്‍ത്തു: വനിതാ ഡോക്ടറുടെ ചെകിട് അടിച്ചു പൊളിച്ചു: സെക്യൂരിറ്റിക്കാരനെയും അടിച്ചു

0 second read
Comments Off on റോഡില്‍ തോറ്റതിന് ഡോക്ടറോട്: വാഹനാപകടത്തില്‍ പരുക്കേറ്റ് കൊണ്ടു വന്ന കുടുംബത്തിനൊപ്പം വന്ന യുവാവ് ആശുപത്രി അടിച്ചു തകര്‍ത്തു: വനിതാ ഡോക്ടറുടെ ചെകിട് അടിച്ചു പൊളിച്ചു: സെക്യൂരിറ്റിക്കാരനെയും അടിച്ചു
0

പന്തളം: വാഹനാപകടത്തില്‍ പരുക്കേറ്റ കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ ആശുപത്രിയിലെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റു. ബുധനാഴ്ച രാത്രി 10.30 ന് സി.എം. ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍.എം.ഒ. സുമാ മോനി മാത്യു (36)വിനാണ് മര്‍ദ്ദനം. സെക്യൂരിറ്റി ജീവനക്കാരന്‍ കുഞ്ഞുമോനും (58) പരുക്കേറ്റു. ഇരുവരും ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മാന്തുക അരുണ്‍ നിവാസില്‍ അരുണി (42) നെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി 10 മണിയോടു കൂടി കുളനടയില്‍ പിക്കപ്പും കാറും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ചെറിയ പരുക്കുകളോടെ അരുണ്‍ ഭാര്യയും മൂന്ന് മക്കളുമായി ചികിത്സ തേടിയെത്തിയിരുന്നു. പരുക്കേറ്റ കുട്ടിയെ പരിശോധിക്കുന്നതിനിടയില്‍ തിയേറ്റര്‍ റൂമിലേക്ക് തള്ളിക്കയറിയ അരുണ്‍ സ്‌പ്രൈറ്റ് കുപ്പി എടുത്ത് ഡോക്ടറുടെ നേരേ എറിഞ്ഞു. ചെകിടത്ത് തല്ലി. ആശുപത്രിയിലെ ഉപകരണങ്ങള്‍ തള്ളി തെറിപ്പിച്ചു. ചിലത് നശിപ്പിച്ചു. ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റു. ഇയാളുടെ കൈ വിരലുകളുടെ അസ്ഥികള്‍ക്ക് പൊട്ടലുണ്ട്. ഉടന്‍ തന്നെ എസ്.ഐ കെ.ആര്‍.രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി. അരുണിനെയും കുടുംബത്തേയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അരുണിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. ആശുപത്രിയില്‍ അതിക്രമിച്ച് കയറി വനിതാ ഡോക്ടറേയും, സെക്യൂരിറ്റിയേയും മര്‍ദ്ദിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തതായി എസ്.എച്ച്.ഒ.എസ്. ശ്രീകുമാര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഡോ.സുമാ മോനി മാത്യുവിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദ്ദിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ യൂണിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് മുഹമ്മദ് സിയാവുള്‍ ഹക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ടി.ജി. വര്‍ഗിസ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാധാകൃഷ്ണന്‍, സ്‌റ്റേറ്റ് സ്‌കീം സെക്രട്ടറി ഡോ.എ. രാമലിഗം, ഡോ. ബിലെ ഭാസ്‌കര്‍, സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ എല്‍. ജയചന്ദ്രന്‍, ഡോ.മാത്യു വര്‍ഗീസ്, ഡോ. മണിമാരന്‍, ഡോ. കൃഷ്ണവേണി, ഡോ. കൃഷ്ണ മോഹന്‍, ഡോ. ശങ്കര്‍ദാസ് , ഡേ ഡോ:റെനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …