പത്തനംതിട്ട നഗരത്തില്‍ തെരുവുനായയുടെ വ്യാപക ആക്രമണം. ബിഗ് ബോസ് മത്സരാര്‍ഥിയും നടനുമായ ഡോ. രജിത്കുമാര്‍ അടക്കം മൂന്നു പേര്‍ക്ക് നായയുടെ കടിയേറ്റു. നഗരത്തിലെ അയ്യപ്പക്ഷേത്രത്തിന് സമീപം വച്ചാണ് ഡോ: രജിത് കുമാറിനെ നായ ആക്രമിച്ചത്. മുരുകന് എന്നയാളെ കണ്ണങ്കര ജങ്ഷനില്‍ വച്ച് നായ കടിച്ചു. ഇരു സംഭവങ്ങളിലും അക്രമണം നടത്തിയത് ഒരേ നായ തന്നെ ആണെന്ന് കരുതുന്നു. ഇരുവരേയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാലപ്പുഴയില്‍ നായയുടെ കടിയേറ്റ ആളും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
മൂന്നു കുത്തിവയ്പ് കൂടി ഇനി എടുക്കേണ്ടി വരുമെന്ന രജിത്ത് കുമാര്‍ പറഞ്ഞു. ഇതിനൊക്കെ ആരോട് പരാതിപ്പെടാനാണ് എന്ന് അദ്ദേഹം ചോദിച്ചോ? എവിടെ ചെന്ന് പരാതി പറയണം. പട്ടിയോട് പറഞ്ഞാല്‍ മതിയോ കടിക്കരുതെന്ന്. സാമൂഹിക പ്രവര്‍ത്തകര്‍ എവിടെ മെമ്പര്‍മാര്‍ എവിടെ? ആരും പ്രതികരിക്കാനില്ല. പട്ടികള്‍ ഓടി നടന്ന് കേരളം മുഴുവന്‍ നടക്കുകയാണ്. രാവിലെ നടക്കാന്‍ ഇറങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.