ഇത്തിരി വൈകിയാലും സ്വാമിമാര്‍ക്ക് ആശങ്കവേണ്ട: പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുതയെന്ന് കെഎസ്ആര്‍ടിസി

0 second read
Comments Off on ഇത്തിരി വൈകിയാലും സ്വാമിമാര്‍ക്ക് ആശങ്കവേണ്ട: പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുതയെന്ന് കെഎസ്ആര്‍ടിസി
0

ശബരിമല: തിരക്കില്‍ വൈകിയെത്തുമെന്നതില്‍ സ്വാമിമാര്‍ക്ക് ആശങ്ക വേണ്ട.
പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ സാധുതയുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

പമ്പയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 24 മണിക്കൂര്‍ വരെ ബുക്ക് ചെയ്ത അതേ റൂട്ടില്‍ സാധുത ഉണ്ടായിരിക്കും. ശബരിമലയിലെ തിരക്ക് കാരണം തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ എത്തുമ്പോള്‍, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സില്‍ സീറ്റ് ക്രമീകരിച്ച് നല്‍കും.
ഇത്തരത്തില്‍ ക്രമീകരിച്ച് നല്‍കുമ്പോള്‍ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരില്‍ ഒരുമിച്ച് ബോര്‍ഡ് ചെയ്യാത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയ്ക്ക് നല്‍കേണ്ടതും നേരത്തെ യാത്ര ചെയ്തവര്‍ അല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണെന്ന് കെ.എസ്.ആര്‍.ടി.സി ഓഫിഷ്യല്‍ പേജിലൂടെ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…