
പത്തനംതിട്ട: മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന മാരുതി ഓമ്നി വാന്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കുടുങ്ങിപ്പോയ ഡ്രൈവറെ ഡോര്‍ പൊളിച്ച് അഗ്നിശമന സേന രക്ഷപ്പെടുത്തി. ടി.കെ. റോഡില്‍ നന്നുവക്കാടിന് സമീപം ഇന്ന് പുലര്‍ച്ചെ 4.45 നാണ് അപകടം. റോഡ് സൈഡിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു മറിച്ച ശേഷമാണ് വാഹനം നിന്നത്.
ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിപ്പോയ കുമ്പഴ നെടുമ്പുറത്ത് റോബിന് റെജി(26)യെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനം മുറിച്ച് പുറത്തെടുത്തു. വെട്ടുര്‍ വടക്കുപുറം സ്വദേശി ദാവീദ് കുട്ടി (75)ക്കും പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.