
റാന്നി: മദ്യപിച്ച് ലക്കുകെട്ട് കുട്ടികളുമായി വരുന്നതിനിടയില്‍ പെട്രോള്‍ തീര്‍ന്ന് കാര്‍ വഴിയിലായി. വിവരം അന്വേഷിച്ച് ചെന്ന പൊലീസുകാരെ അസഭ്യം പറഞ്ഞ യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടികളെ കൈമാറി.
മോതിരവയല്‍ പ്ലാംകാലായില്‍ സാം വര്‍ഗീസ്, രാധാസദനം മധു എന്നിവരെയാണ് കോടതിപ്പടിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഇയാളുടെ രണ്ടു ചെറിയ കുട്ടികളുമായി വരുന്ന വഴിയാണ് കാറിന്റെ പെട്രോള്‍ തീര്‍ന്ന് റോഡില്‍ കിടന്നത്. അതു വഴി വന്ന് പൊലീസുകാരെ അസഭ്യം പറഞ്ഞതോടെ കൂടുതല്‍ പോലീസ് വന്ന് കസ്റ്റഡിയിലെടുത്തു.
സ്‌റ്റേഷനിലെത്തിച്ചു കഴിഞ്ഞും ഇരുവരും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു. രണ്ടു പേരും മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. അനിഷ്ട സംഭവം ഉണ്ടാകാതിരിക്കാന്‍ ഇവരെ ലോക്കപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.