വെള്ളമടിച്ചു പിടിച്ച പോലീസിനോട് ക്വാറി ഉടമയുടെ പ്രതികാരം: കൊടുത്ത മാസപ്പടിയുടെ കണക്കും മേടിച്ചവരുടെ പേരും വിളിച്ചു പറഞ്ഞു! പത്തനംതിട്ടയില്‍ പൊലീസ് വെട്ടില്‍

0 second read
Comments Off on വെള്ളമടിച്ചു പിടിച്ച പോലീസിനോട് ക്വാറി ഉടമയുടെ പ്രതികാരം: കൊടുത്ത മാസപ്പടിയുടെ കണക്കും മേടിച്ചവരുടെ പേരും വിളിച്ചു പറഞ്ഞു! പത്തനംതിട്ടയില്‍ പൊലീസ് വെട്ടില്‍
0

പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ക്വാറി ഉടമ പോലീസിന് നല്‍കുന്ന മാസപ്പടിയുടെയും സംഭാവനയുടെയും കണക്ക് വിളിച്ചു പറഞ്ഞു. അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ മുന്‍ പരിചയമില്ലാത്ത എസ്.ഐയാണ് ക്വാറി ഉടമയെ മദ്യപിച്ചുവെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ കൊണ്ടു വന്നത്. കൊണ്ടു വന്ന സ്ഥിതിക്ക് അനന്തര നടപടികള്‍ കൂടി പൂര്‍ത്തിയാക്കി കേസ് എടുക്കേണ്ടതായി വന്നു. ഇയാളുമായി അടുത്തു പരിചയമുള്ള ഉദ്യോഗസ്ഥര്‍ ഒക്കെ തന്നെ കേസ് ഒഴിവാക്കി വിടുന്ന കാര്യത്തില്‍ നിസഹായരായിരുന്നു. ഇതോടെയാണ് പ്രകോപിതനായ ക്വാറി ഉടമ താന്‍ പോലീസുകാര്‍ക്ക് നല്‍കുന്ന കാശിന്റെ കണക്ക് വിളിച്ചു പറഞ്ഞത്.

സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇയാളോട് വിശദമായ കണക്ക് ആരായുകയും ചെയ്തുവത്രേ. പോലീസുകാര്‍ക്കും സ്‌റ്റേഷനിലും മാസപ്പടിയായും സംഭാവനയായും നല്‍കുന്ന പണത്തിന്റെ കണക്കാണ് ഇദ്ദേഹം പറഞ്ഞത്. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു ഡിവൈ.എസ്.പി ഇയാളുടെ ചെലവില്‍ അടൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കാര്യവും വിളിച്ചു പറഞ്ഞ കൂട്ടത്തിലുണ്ടായിരുന്നു. കേസ് ഒഴിവാക്കുന്നതിന് വേണ്ടി ഈ ഡിവൈ.എസ്.പിയും ഇടപെട്ടിരുന്നു. നടക്കാതെ വന്നതോടെയാണ് അദ്ദേഹത്തിന്റെ ചരിത്രവും വിളിച്ചു പറഞ്ഞത്. ക്വാറി ഉടമ സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. താന്‍ പോലീസിന്റെയും പാര്‍ട്ടിയുടെയും അടുത്തയാളാണെന്ന് ഇയാള്‍ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. പോലീസ് പാര്‍ട്ടിയിലുണ്ടായിരുന്നവര്‍ക്ക് പരിചയമില്ലാതെ പോയതാണ് ഇയാള്‍ക്ക് വിനയായത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…