മദ്യപിച്ച് ഡ്യൂട്ടിക്കെത്തി അസിസ്റ്റന്റ് ബിഡിഓ: ജീവനക്കാരിയടക്കം മൂന്നു പേര്‍ക്ക് മര്‍ദനം

0 second read
Comments Off on മദ്യപിച്ച് ഡ്യൂട്ടിക്കെത്തി അസിസ്റ്റന്റ് ബിഡിഓ: ജീവനക്കാരിയടക്കം മൂന്നു പേര്‍ക്ക് മര്‍ദനം
0

ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ബിഡിഒ ജീവനക്കാരിയെ ഉള്‍പ്പെടെ മൂന്നുപേരെ മര്‍ദിച്ചതായി പരാതി.കട്ടപ്പന അസിസ്റ്റന്റ് ബിഡിഒ എംഎം മധുവിനെതിരെയാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വാഹനം പിന്നോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇരട്ടയാര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ െ്രെഡവര്‍ ഐവിനാണ് ആദ്യം മര്‍ദനമേറ്റത്.

തുടര്‍ന്ന് ഐസിഡിഎസ് ഓഫീസില്‍ കയറി ബഹളമുണ്ടാക്കിയ മധു വനിതാ ജീവനക്കാരിയെയും മറ്റൊരു ജീവനക്കാരനെയും മര്‍ദിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…