രക്ഷാപ്രവര്‍ത്തനത്തിലെ തിരിച്ചടി: യൂത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ഡിവൈഎഫ്‌ഐ: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണത്തില്‍ കൂടുതല്‍ പരാതികള്‍

0 second read
Comments Off on രക്ഷാപ്രവര്‍ത്തനത്തിലെ തിരിച്ചടി: യൂത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ഡിവൈഎഫ്‌ഐ: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണത്തില്‍ കൂടുതല്‍ പരാതികള്‍
0

പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനത്തില്‍ തിരിച്ചടി നേരിട്ട ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസ് സജീവമാക്കുന്നു. പന്തളം ബ്ലോക്ക് ഡിവൈഎഫ്‌ഐ കമ്മറ്റി വ്യാജരേഖാക്കേസില്‍ പുതിയ പരാതിയുമായി രംഗത്തു വന്നു. നാലു പരാതികളാണ് പന്തളം പൊലീസില്‍ നല്‍കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ നല്‍കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം എന്‍.സി അഭീഷ്, ബ്ലോക്ക് പ്രസിഡന്റ് എച്ച്.ശ്രീഹരി, സെക്രട്ടറി എസ്. സന്ദീപ്, വക്കാസ് അമീര്‍ എന്നിവര്‍ അറിയിച്ചു.

പന്തളം നഗരസഭയിലെ മങ്ങാരം, ചേരിക്കല്‍ വര്‍ഡുകളിലെ എട്ട് ചെറുപ്പക്കാരുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാജമായി നിര്‍മിച്ചുവെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് കമ്മറ്റിയംഗം വക്കാസ് അമീര്‍, പ്രവര്‍ത്തകരായ അഭിജിത്ത് രാജ്, അഖില്‍ കൃഷ്ണന്‍, അജ്മല്‍ ജലാല്‍ എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യാജമായി നിര്‍മിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം എന്‍.സി അഭീഷ്, ബ്ലോക്ക് പ്രസിഡന്റ് എച്ച്.ശ്രീഹരി, സെക്രട്ടറി എസ്. സന്ദീപ്, വക്കാസ് അമീര്‍ എന്നിവര്‍ ആരോപിച്ചു.

മ്യൂസിയം പൊലീസ് മൊഴിയെടുക്കാന്‍ വിളിക്കുമ്പോഴാണ് ചെറുപ്പക്കാര്‍ ഇക്കാര്യം അറിയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തിന്റെ നേതൃത്വത്തില്‍ തുമ്പമണ്‍, അടൂര്‍ എന്നിവിടങ്ങളിലാണ് വ്യാജകാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. വിദേശത്തുള്ളയാളുടെ വരെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അടൂരിലെ ടൂറിസ്റ്റ് ഹോം വാടകയ്ക്ക് എടുത്ത് ഫെനി നൈനാന്‍ എന്ന നേതാവിന്റെ നേതൃത്വത്തില്‍ ആണ് ഇത്തരം വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചിട്ടുള്ളത്. ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും ഇവര്‍ക്കെതിരേ നടപടി വേണം എന്നുമാണ് നേതാക്കളുടെ ആവശ്യം.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…