കുടുംബവഴക്കിന് തടസം പിടിക്കാന്‍ പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു: സംഭവം ഒറ്റപ്പാലത്ത്‌

0 second read
Comments Off on കുടുംബവഴക്കിന് തടസം പിടിക്കാന്‍ പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു: സംഭവം ഒറ്റപ്പാലത്ത്‌
0

പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ജയദേവന്‍ പൊലീസ് കസ്റ്റഡിയില്‍.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട് ജയദേവന്‍. ഇന്നലെയും ഇതാവര്‍ത്തിച്ചു. ജയദേവന്‍ തന്റെ പ്രായമായ അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ടു ശ്രീജിത്ത് ജയദേവന്റെ വീട്ടിലേക്ക് കയറി ചെന്ന് തടയാന്‍ ശ്രമിച്ചു.
ശ്രീജിത്തിനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ ജയദേവന്‍ പ്രകോപിതനായി. പിന്നാലെയാണ് ഇയാള്‍ ശ്രീജിത്തിനെ വെട്ടിയത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെട്ടേറ്റ ഉടനെ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെയും ജയദേവന്‍ ഇത്തരത്തില്‍ മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അന്നും ശ്രീജിത്ത് ജയദേവനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …