
തിരുവല്ല: ഐ.ഐ.ടി. മുംബൈയുമായി സഹകരിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇ-സെല്‍ ആരംഭിച്ചു. 96 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടി ഇ-സെല്ലിലൂടെ സംഘടിപ്പിച്ച ദേശീയ സംരംഭശേഷി മത്സരത്തില്‍ പങ്കെടുത്തു. യൂറിക, ഇല്ല്യുമിനേറ്റ് വര്‍ക്ഷോപ്പ് സംഘടിപ്പിക്കുകയും ചെയ്തു.
പ്രൊഫസര്‍ ഡോ. നൈനന്‍ സജിത് ഫിലിപ്പ്, എയരിസ് 4ഡി-യിലെ ഡോ. ഗീത പോള്‍, പ്രൊഫസര്‍ ഡോ. സന്തോഷ് സൈമണ്‍ (പ്രോവിഡന്‍സ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍), ടെക്മാഗി സിഇഒ ദീപക് രഞ്ജന്‍, സെന്റ് തോമസ് കോളേജ്, റാന്നിയിലെ ഐഡിയഗോറ ഹെഡ് ജിക്കു ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെന്ററുമായി സഹകരിച്ച്, അസാധ്യമെന്ന് തോന്നുന്ന ആരോഗ്യ പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ആശുപത്രിയില്‍ അഭിപ്രായ ശില്പശാലകള്‍ സംഘടിപ്പിച്ചു.
ലോകമെമ്പാടുമുള്ള പൊതു ആരോഗ്യ വിദഗ്ധരുടെ സംരംഭങ്ങളായ പബ്ലിക് ഹെല്‍ത്ത് ഇനോവേഷന്‍ ഹബ് ബിലീവേഴ്‌സിന്റെ അന്തര്‍ദേശീയ പങ്കാളിയാണ്.