വിദ്യാഭ്യാസ വായ്പ ശരിയായില്ല: നഴ്‌സിങ് പഠനം മുടങ്ങിയ വിദ്യാര്‍ഥിനി ജീവനൊടുക്കി

0 second read
Comments Off on വിദ്യാഭ്യാസ വായ്പ ശരിയായില്ല: നഴ്‌സിങ് പഠനം മുടങ്ങിയ വിദ്യാര്‍ഥിനി ജീവനൊടുക്കി
0

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ ശരിയാകാതെ വന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലെ നഴ്‌സിങ് പഠനം മുടങ്ങിയതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോന്നി എലിയറയ്ക്കല്‍ അനന്തുഭവനില്‍ ഹരി-രാജലക്ഷ്മി ദമ്പതികളുടെ ഇളയ മകള്‍ അതുല്യ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടിന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ തുല്യയെ സഹോദരങ്ങള്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9.30ന് മരിച്ചു.

കഴിഞ്ഞ വര്‍ഷം ബംഗളൂരു ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്താല്‍ നഴ്‌സിങ് അഡ്മിഷന്‍ നേടിയതായിരുന്നു അതുല്യ. അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസ് അടയ്ക്കാന്‍ പറ്റാതെ പഠനം മുടങ്ങിയെങ്കിലും ബന്ധുക്കളുടെ സഹായത്തോടെ അതുല്യ നേരിട്ട് കോളജില്‍ പതിനായിരം രൂപ അടച്ച് പഠനം തുടര്‍ന്നിരുന്നു. എന്നിട്ടും ഫീസ് കുടിശിക ഉണ്ടെന്ന് കോളജ് അധികൃതര്‍ അറിയിച്ചതിനാല്‍ അതുല്യ നാട്ടില്‍ എത്തി വിദ്യാഭ്യാസ വായ്പകള്‍ക്കായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ പഠനം മുടങ്ങുമെന്ന മനോവിഷമത്തിലായിരുന്നു.
സംസ്‌കാരം നടത്തി. സഹോദരങ്ങള്‍: അനു, ശ്രീലക്ഷ്മി.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…