നിര്‍മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണു രണ്ടാം ക്ലാസുകാരന്‍ മരിച്ചു

0 second read
Comments Off on നിര്‍മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണു രണ്ടാം ക്ലാസുകാരന്‍ മരിച്ചു
0

മല്ലപ്പള്ളി: രണ്ടാം ക്ലാസ് വിദ്യാര്‍ഥി പുതുതായി നിര്‍മിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണു മരിച്ചു. ആനിക്കാട് നൂറോന്മാവ് പേക്കുഴി മേപ്പുറത്ത് ബിനു-ഷൈനി ദമ്പതികളുടെ മകന്‍ സ്റ്റാന്‍ലി (8) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. പുതുതായി നിര്‍മിക്കുന്ന വീടിന് മുകളില്‍ വെള്ളം ഒഴിക്കുന്നതിന് വേണ്ടി കയറിയതാണ്. ഇവിടെ നിന്ന് കാല്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുരണി എന്‍എസ്എസ് യുപിഎസില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

കീഴ്‌വായ്പൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പുന്നവേലി സി.എം.എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ബെന്നറ്റ് സഹോദരനാണ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…