ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍ ആകാന്‍ ചിക്കനും കപ്പയും വേവിച്ചു: വൈറല്‍ ആയതിന് പിന്നാലെ മേലുദ്യോഗസ്ഥരുടെ ഇടപെടല്‍: ഇലവുംതിട്ട പൊലീസ് പിടിച്ചത് പുലിവാല്‍: ചുട്ട കോഴിയെ പറപ്പിക്കുമോ?

0 second read
Comments Off on ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍ ആകാന്‍ ചിക്കനും കപ്പയും വേവിച്ചു: വൈറല്‍ ആയതിന് പിന്നാലെ മേലുദ്യോഗസ്ഥരുടെ ഇടപെടല്‍: ഇലവുംതിട്ട പൊലീസ് പിടിച്ചത് പുലിവാല്‍: ചുട്ട കോഴിയെ പറപ്പിക്കുമോ?
0

പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമില്‍ വൈറല്‍ ആകാന്‍ വേണ്ടിയാണ് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനിലെ സിപിഓ അമല്‍ ആ വീഡിയോ പോസ്റ്റ് ചെയ്തത്. പൊലീസുകാര്‍ പോയി ചിക്കനും കപ്പയും വാങ്ങി സ്‌റ്റേഷനില്‍ വച്ച് തന്നെ പാചകം ചെയ്ത് കഴിക്കുന്ന വീഡിയോ. സംഗതി വൈറല്‍ ആയി. പിന്നാലെ മുട്ടന്‍ പണിയുമെത്തി. വൈറലായ വീഡിയോയ്ക്ക് വിശദീകരണം തേടിയിരിക്കുകയാണ് ദക്ഷിണ മേഖലാ ഐജി. പൊലീസുകാരുടെ നിര്‍ദോഷമായ ഒരു പ്രവൃത്തിയായി കണ്ട് മാപ്പ് കൊടുക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ജനങ്ങളുടെ കമന്റ്. ഇത് ഇത്ര അപരാധമായി കാണേണ്ടതില്ലെന്നും അവര്‍ പറയുന്നു.

രണ്ടാഴ്ച മുമ്പാണ് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും തയാറാക്കി കഴിച്ചത്. സീനിയര്‍ സിപിഓ ബിന്ദുലാല്‍ ഇലവുംതിട്ട മാര്‍ക്കറ്റില്‍ ചെന്ന് ചിക്കന്‍ വാങ്ങിക്കൊണ്ട് വന്ന് തയാറാക്കുന്നതും കപ്പ വേവിക്കുന്നതും പിന്നീട് എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതുമായ വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സിവില്‍ പൊലീസ് ഓഫീസര്‍ അമല്‍ ആണ് വീഡിയോ ഒരു മിനുട്ടില്‍ താഴെയാക്കി എഡിറ്റ് ചെയ്ത ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. താതികന്തോം തെയ്യ എന്ന പാട്ടും മേമ്പൊടിയായി ചേര്‍ത്തു. മുന്‍പ് ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് പോകുന്ന ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് അലങ്കരിക്കുന്ന വീഡിയോ തയാറാക്കി സിപിഓ അമല്‍ പോസ്റ്റ് ചെയ്തിരുന്നു. അതാകട്ടെ അരക്കോടിയോളം പേര്‍ കണ്ടു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരമൊരു വീഡിയോ ഇപ്പോള്‍ അദ്ദേഹം തയാറാക്കിയത്. ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോയും വൈറല്‍ ആയി വരുന്നതിനിടെയാണ് ചില ചാനലുകളില്‍ വാര്‍ത്തയെത്തിയത്.

വീഡിയോയെ അനുകൂലിച്ചുളള കമന്റുകളാണ് ഏറെയും വന്നത്. കഠിനമായി ജോലി ചെയ്യുന്നതിനിടെ ഇത്തരം എന്റര്‍യെ്ന്‍മെന്റുകള്‍ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍, ഇത് പൊലീസിനെ മേലാളന്‍മാര്‍ക്ക് അത്ര സുഖിച്ചില്ല. അന്വേഷണം വേണമെന്നായി അവര്‍. അങ്ങനെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ദക്ഷിണ മേഖലാ ഐജി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് കോഴിക്കറി വച്ചതാണത്രേ കുറ്റം. എന്തായാലും വലിയ നടപടിയൊന്നും ഇവര്‍ക്കെതിരേ ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇലന്തൂര്‍ സ്വദേശിയായ ബിന്ദുലാല്‍ നല്ലൊന്നാന്തരം പാചകക്കാരന്‍ ആണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പൊലീസുകാര്‍ക്കുളള ഭക്ഷണം സ്‌റ്റേഷനില്‍ തയാറാക്കുന്ന പതിവുമുണ്ട്. കാപ്പിയും ചായയും കടിയുമൊക്കെ ഇവിടെ തന്നെ തയാറാക്കുകയാണ് ചെയ്യുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദമാണ് ഇപ്പോഴുള്ളത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…