
അടൂര്‍: ബന്ധുവീട്ടില്‍ കല്യാണസല്‍ക്കാരത്തിന് തുണ പോയ വയോധികനെ പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് വയലാ ചാമക്കാല വീട്ടില്‍ തമ്പി (63) യെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അനാവശ്യരീതിയില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തതിന് കുട്ടിയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. വയലായില്‍ കല്യാണ ചടങ്ങിന് പോയി തിരികെ വരുമ്പോള്‍ കുട്ടിയെയും അമ്മയുടെ സഹോദരിയെയും വീട്ടിലേക്ക് കൊണ്ടാക്കാന്‍ വന്നതായിരുന്നു പ്രതി. ഒപ്പം നടക്കുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി കൂടെയുണ്ടായിരുന്ന വല്യമ്മയുടെ കയ്യില്‍ പിടിച്ച് പിന്നീട് നടന്നു. ഇയാള്‍ ഉപദ്രവിക്കുമെന്ന് പേടിച്ചു ബഹളം വച്ചില്ല. പിന്നീട് സംഭവം സഹോദരിയെ വിളിച്ച് അറിയിക്കുകയും, ഏനാത്ത് പോലീസിനെ സമീപിക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഉടനടി വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.