ആഭരണങ്ങള്‍ കവരുന്നതിനായി വയോധികയെ കൊന്നു: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

0 second read
Comments Off on ആഭരണങ്ങള്‍ കവരുന്നതിനായി വയോധികയെ കൊന്നു: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
0

തേനി: ബോഡിക്ക് സമീപം ആഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായി വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തേനി ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.ബോഡിക്കടുത്ത് കോണമ്പട്ടിയിലെ സുബ്ബുലക്ഷ്മി (65)യെ കൊലപ്പെടുത്തി സ്വർണം കവർച്ച നടത്തിയ കേസിലാണ് രസിംഗപുരം ഗീസാപ്പട്ടിയിലെ നടരാജനെ ശിക്ഷിച്ചത്.

2014 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. സുബ്ബുലക്ഷ്മിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതായി ബന്ധുകൾ പരാതി നല്കി.തുടർന്ന് ബോഡി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ആഭരണങ്ങൾക്കുവേണ്ടിയാണ് സുബ്ബുലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നും ആഭരണങ്ങൾ മോഷ്ടിച്ചതായും ഇവ പണയം വെച്ചതായും തെളിഞ്ഞു. പ്രതി ആഭരണങ്ങൾക്കായി സമാന രീതിയിൽ അഞ്ച് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…