തെരഞ്ഞെടുപ്പും വേനലും: ഇക്കുറി വല്ലാത്ത ചൂട്: ഏപ്രില്‍ സൂക്ഷിക്കണം: ചൂട് 40 ഡിഗ്രി കടക്കും

0 second read
Comments Off on തെരഞ്ഞെടുപ്പും വേനലും: ഇക്കുറി വല്ലാത്ത ചൂട്: ഏപ്രില്‍ സൂക്ഷിക്കണം: ചൂട് 40 ഡിഗ്രി കടക്കും
0

തിരുവനന്തപുരം: ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍. പാലക്കാടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍, സമീപവര്‍ഷങ്ങളിലായി എല്ലാ ജില്ലകളിലേക്കും കൊടുംചൂട് വ്യാപിക്കുന്ന നിലയായി. കോട്ടയം,ആലപ്പുഴ,തൃശൂര്‍,കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലും ഉയര്‍ന്ന താപനിലയാണ്. ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണവും കൂടുതലായി. മാര്‍ച്ച് തുടങ്ങിയതു മുതല്‍ പുനലൂരില്‍ 37 മുതല്‍ 39 ഡിഗ്രി വരെ ചൂടാണ്. 37 ഡിഗ്രിയില്‍നിന്ന് താഴ്ന്നിട്ടുമില്ല. പാലക്കാടിന്റെ സ്ഥിതിയും ഇതുതന്നെ. ഇതിനു ആനുപാതികമാണ് മറ്റു ജില്ലകളുടെ അവസ്ഥയും. മാര്‍ച്ചില്‍ സാധാരണ 36 മുതല്‍ 37 ഡിഗ്രിവരെ താപനില ഉയരാറുണ്ട്. ഇത്തവണ അതിനും അപ്പുറമായി. മാര്‍ച്ച് 20 ആവുമ്‌ബോള്‍ പാലക്കാട്,കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി വരെ താപനില ഉയരും. ആലപ്പുഴ, പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ 37 ഡിഗ്രിയെത്തും. തൃശൂര്‍,കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെ താപനില ഉയരും.

93 % മഴകുറവ്

1.4 മില്ലി മീറ്റര്‍ മഴയാണ് ഇന്നലെവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ശരാശരി 18.1 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങിളില്‍ മഴ പെയ്തില്ല. ചെറിയ മഴ ലഭിച്ചത് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. മാര്‍ച്ച് അവസാനവാരം വേനല്‍ മഴയുണ്ടാകുമെന്നും അത് കഴിഞ്ഞാല്‍ ഏപ്രില്‍ രണ്ടാവാരം മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥാപ്രവചനം.വേനല്‍ മഴ കനിഞ്ഞാലെ ചൂടിന് അറുതി വരൂ.

5വര്‍ഷത്തെ മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ഉയര്‍ന്ന ചൂട് ഡിഗ്രി സെഷ്യല്‍സില്‍

2019 41(പാലക്കാട്), 38.9 (പുനലൂര്‍)

202039 (പാലക്കാട്), 39.6 (പാലക്കാട്)

2021 37 (കണ്ണൂര്‍), 38.5 (പാലക്കാട്)

202241 (പാലക്കാട്), 39.2(പുനലൂര്‍)

202340 (പാലക്കാട്), 40.1(പാലക്കാട്)

2024 40+ 40+ (അനുമാനം)

ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ചൂട് ഇതുവരെ രേഖപ്പെടുത്തിയത് 39.7 ഡിഗ്രി പാലക്കാട്

ഈ വര്‍ഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 41.4 ഡിഗ്രി ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ല

ചൂട് കൂടാന്‍ കാരണം

എല്‍നിനോ എന്ന പ്രതിഭാസമാണ് കനത്ത ചൂടിന് കാരണമായത്. പസഫിക് സമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തില്‍ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇത് സജീവമാകുമ്‌ബോള്‍ അന്തരീക്ഷ താപനില വര്‍ദ്ധിക്കും. താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആര്‍ദ്രത വര്‍ദ്ധിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ കൂടിയ ചൂട് അനുഭവപ്പെടാന്‍ കാരണമാകും.

ശ്രദ്ധിക്കാന്‍
ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കണം. വെയില്‍ ഏല്‍ക്കാതിരിക്കാന്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനത്തില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുക. മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…