
പത്തനംതിട്ട: നഗരത്തിലെ തിയറ്റര്‍ കോംപ്ലക്‌സിനു മുകളില്‍നിന്ന് കാല്‍ വഴുതിവീണ് ഓപ്പറേറ്റര്‍ മരിച്ചു. ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റര്‍ കൊല്ലം തട്ടത്തുമല മുളയില്‍ ശ്രീപത്മം വീട്ടില്‍ പത്മകുമാറിന്റെ മകന്‍ ഭരത് ജ്യോതി (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അപകടം നടന്നത്. മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോള്‍ തെന്നി വീണുവെന്നാണ് പോലീസ് ഭാഷ്യം. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അതേ സമയം വ്യാഴാഴ്ച രാത്രി തീയറ്ററില്‍ സംഘര്‍ഷമുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണോ മരണമെന്നും അന്വേഷിക്കണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തീയറ്റര്‍ കോംപ്ലക്‌സിന്റെ മുകള്‍ നിലയിലാണ് ജീവനക്കാര്‍ക്ക് താമസ സൗകര്യം ക്രമീകരിച്ചിട്ടുള്ളത്.