പത്തനംതിട്ട നഗരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നഗരസഭ: ഇറക്കുകള്‍ പൊളിച്ചു നീക്കി

0 second read
Comments Off on പത്തനംതിട്ട നഗരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നഗരസഭ: ഇറക്കുകള്‍ പൊളിച്ചു നീക്കി
0

പത്തനംതിട്ട : നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. പഴയ ബസ് സ്റ്റാന്‍ഡില്‍ അനധികൃതമായി നിര്‍മ്മിച്ച ഇറക്കുകള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി. ജില്ലാ കേന്ദ്രമായ നഗരത്തില്‍ ഒട്ടനവധി അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നതായി പൊതു ജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതിന്റെ ഭാഗമായാണ് നടപടി.

നഗരസഭയില്‍ നിന്നും നല്‍കിയ ഉത്തരവുകള്‍ പാലിക്കാതെയാണ് ഇത്തരം നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. നഗരത്തിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും വരും ദിവസങ്ങളില്‍ പൊളിച്ചു മാറ്റുമെന്ന് നഗരസഭാധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അനധികൃത നിര്‍മ്മാണങ്ങള്‍ നഗര വികസനത്തെ തടസപ്പെടുത്തുകയാണ്.

സുഗമമായ കാല്‍നട യാത്രയ്ക്കും ഇത്തരം നിര്‍മ്മാണങ്ങള്‍ തടസ്സമാവുകയാണ്. നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ചു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…