മധുരം കഴിച്ചാല്‍ ജാമ്യം കിട്ടുമോ? കെജ്‌രിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇഡി

0 second read
Comments Off on മധുരം കഴിച്ചാല്‍ ജാമ്യം കിട്ടുമോ? കെജ്‌രിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇഡി
0

ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജാമ്യം കിട്ടാന്‍ അമിതമായി മധുരം കഴിച്ച് പ്രമേഹം കൂട്ടുന്നതായി ഇ.ഡിയുടെ വാദം. ഉയര്‍ന്ന പ്രമേഹം ഉണ്ടെന്ന് അവകാശപ്പെടുന്ന ആള്‍ മാമ്പഴവും മധുരപലഹാരങ്ങളും പഞ്ചസാര ചേര്‍ത്ത ചായയുമാണ് കഴിക്കുന്നത്. ജാമ്യം കിട്ടാനുള്ള തന്ത്രമാണിതെന്നും ഇ.ഡി അഭിഭാഷകന്‍ സോഹെബ് ഹൊസൈന്‍ പ്രത്യേക കോടതിയില്‍ ആരോപിച്ചു.

പ്രമേഹം ‘വല്ലാതെ വര്‍ദ്ധിച്ചെന്ന’ പരാതിയെ തുടര്‍ന്ന് ജയിലില്‍ കേജ്‌രിവാള്‍ കഴിക്കുന്ന മരുന്നിന്റെയും ഭക്ഷണത്തിന്റെയും വിവരങ്ങള്‍ ശേഖരിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേജ്‌രിവാള്‍ കഴിക്കുന്നത് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഭക്ഷണമാണെന്നും വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവരുന്നത് തടയാനാണ് ആരോപണത്തിലൂടെ ഇഡി ശ്രമിക്കുന്നതെന്നും കേജ്‌രിവാളിന്റെ അഭിഭാഷകന്‍ വിവേക് ജെയിന്‍ ബോധിപ്പിച്ചു.

പ്രമേഹം മൂര്‍ച്ഛിച്ചതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സ്ഥിരം ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

കൈയടി കിട്ടാനാണ് ഇ.ഡിയുടെ വാദങ്ങളെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകന്‍ വിവേക് ജെയിന്‍ പ്രതികരിച്ചു. മാദ്ധ്യമങ്ങള്‍ക്കു വേണ്ടിയാണ് ഇതു പറയുന്നത്. താന്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്നും പരിഷ്‌കരിച്ച ശേഷം വീണ്ടും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന് കേജ്‌രിവാളിന്റെ ഭക്ഷണക്രമവും മെഡിക്കല്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.

കേജ്‌രിവാള്‍ കൊടും കുറ്റവാളിയാണെന്നും മദ്യകുംഭകോണത്തില്‍ അറസ്റ്റിലായ ആള്‍ ജയിലില്‍ ‘പഞ്ചസാര കുംഭകോണ’ത്തിന് മുതിരുകയാണെന്നും ബി.ജെ.പി നേതാവ് സിര്‍സ പരിഹസിച്ചു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…