കോടതിയില്‍ നിന്ന് മടങ്ങും വഴി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി ഒളിയിടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0 second read
Comments Off on കോടതിയില്‍ നിന്ന് മടങ്ങും വഴി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി ഒളിയിടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
0

തേനി(തമിഴ്‌നാട്):കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മടക്കുന്നതിനിടയില്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് പൊലീസ് എത്തിയതറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കമ്പത്തിന് സമീപം ചമന്തിപുരം സ്വദേശി വിജയ് (24) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.

ഇയാള്‍ ബോഡി പുത്തൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2 മണിയോടെ വീട് വളഞ്ഞു. പൊലീസ് എത്തിയത് അറിഞ്ഞതോടെ വിജയ് അരളി കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുമെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.

2019 സെപ്റ്റംബറില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ തേനി പോക്‌സോ കോടതി ഇയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.ഈ കേസില്‍ മധുര സെന്‍ട്രല്‍ ജയിലില്‍ കഴിയവെയാണ് മറ്റൊരു പീഡന കേസിന്‍ കോടതിയില്‍ ഹാജരാക്കി ഇയാളെ ജയിലിലേക്ക് തിരികെ എത്തിക്കുന്നതിനിടയില്‍ രക്ഷപ്പെട്ടത്.അങ്കൂര്‍പാളയത്തെ തെങ്ങിന്‍ തോപ്പില്‍ ചീര പറിച്ചു കൊണ്ടിരുന്ന 80കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

തുടര്‍ന്ന് വിജയിയെ കൂടല്ലൂര്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മധുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ഇയാളെ വിചാരണയ്ക്കായി ഫെബ്രുവരി ഒന്നിന് തേനി ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോളാണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പ്രതി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…