എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ജസ്റ്റിസ്.കെ.ടി. തോമസ് ആദരിച്ചു

0 second read
0
0

കോട്ടയം: പത്തനംതിട്ടയിലെ സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ അഡ്മിന്‍ ആയ റഷീദിന്റെ സുഹൃത്തുക്കള്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ്.കെ.ടി. തോമസ് ശില്പം നല്‍കി ആദരിച്ചു. പത്തനംതിട്ട നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് അധ്യക്ഷത വഹിച്ചു.

അലങ്കാര്‍ അഷറഫ്, ജോര്‍ജ് വര്‍ഗീസ് തെങ്ങും തറയില്‍, ശശികുമാര്‍ തുരുത്തിയില്‍, കെ എം രാജ, ഇ. മഞ്ജു ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. അനുമോദന ചടങ്ങിനൊപ്പം ക്വിസ് മത്സരവും ഉണ്ടായിരുന്നു. ക്വിസ് മത്സരത്തില്‍ നിരുപമ രമേശ്, കെ.ആര്‍.അതുല്യ, ആഫിയ പി.യൂസഫ്, ജോഷ്വാ ജോബി, ജോസ്‌ന ജോബി, കെ.ബി.മഹാലക്ഷ്മി, എ. അനഘ, ഷഹന റഷീദ്, മുഹമ്മദ് എസ്. ഷംനാദ് എന്നിവര്‍ വിജയിച്ചു. വിജയിച്ചവര്‍ക്ക് ജസ്റ്റിസ് കെ.ടി.തോമസ് സമ്മാനം നല്‍കി.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…