തിരുവല്ല: പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവര്‍ത്തിക്കുന്നപ്രവര്‍ത്തിക്കുന്ന കള്ളു ഷാപ്പില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സ്വാമിപാലം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിന്റെ പിന്‍വശത്തെ ഷെഡിന്റെ പിന്നില്‍ 5 ലിറ്ററിന്റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ആണ് ബുധനാഴ്ച രാവിലെ ഏഴു മണിയോടെ നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
വില്പനയ്ക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനായാണ് സ്പിരിറ്റ് കൊണ്ടു വന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷാപ്പിന്റെ ലൈസന്‍സിയായ തൃശ്ശൂര്‍ സ്വദേശി പി എ സുരേഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍ എന്നിവര്‍ അടങ്ങുന്ന സംഘം നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്.