ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്: ഈടാക്കിയത് 16,600 രൂപ പിഴ

0 second read
Comments Off on ശബരിമലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്: ഈടാക്കിയത് 16,600 രൂപ പിഴ
0

ശബരിമല: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളില്‍ (ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ) എക്‌സൈസ് പമ്പയില്‍ 16 റെയ്ഡുകള്‍ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു.

നിലയ്ക്കലില്‍ 33 റെയ്ഡുകള്‍ നടത്തുകയും 72 കേസുകളിലായി 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 16 റെയ്ഡുകള്‍ നടത്തുകയും 40 കേസുകളിലായി 8,000 രൂപ പിഴയീടാക്കുകയും ചെയ്തു.

പമ്പയില്‍ മൂന്ന് ദിവസങ്ങളിലായി 8 ഹോട്ടലുകളിലും 7 ലേബര്‍ ക്യാമ്പുകളിലും പരിശോധന നടത്തി. നിലയ്ക്കലില്‍ 16 ഹോട്ടലുകളിലും 11 ലേബര്‍ ക്യാമ്പുകളിലും പരിശോധന നടത്തി. സന്നിധാനത്ത് 9 ലേബര്‍ ക്യാമ്പുകളിലാണ് പരിശോധന നടന്നത്.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…