
അടൂര്‍: പത്തനംതിട്ട എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രണ്ടു കിലോയോളം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അബുള്‍ ഖേര്‍ (64), അസം സ്വദേശി ഇസഹാക്ക് അലി(33) എന്നിവരെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘം 19 ന് രാത്രി 8.30 ന് ഗാന്ധിപാര്‍ക്കിനു സമീപം വച്ച് കഞ്ചാവുമായി പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എസ്. മനോജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. അഭിജിത്, എന്‍. ജിതിന്‍, ആര്‍. രാഹുല്‍, എം.കെ.അജിത്, ഡ്രൈവര്‍ ജി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.