
തിരുവല്ല: നഗരസഭയുടെ വാതക ശ്മശാനത്തിന്റെ പുകക്കുഴലിന്റെ പകുതി ഭാഗം ഒടിഞ്ഞ് വാതക ചേംബര്‍ ഉറപ്പിച്ചിട്ടുള്ള കെട്ടിടത്തിന് മുകളിലേക്ക് വീണു.റോഡിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിലേക്ക് വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. പുകക്കുഴലിന്റെ ചോര്‍ച്ച സമീപവാസികള്‍ക്ക് പ്രയാസമുണ്ടാക്കിയതിനാല്‍ ശ്മശാനത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നഗരസഭക്ക് നിര്‍ത്തി വക്കേണ്ടി വന്നിരുന്നു.