നീതി വൈകുന്നുവെന്ന്: തിരുവല്ലയില്‍ തൂമ്പയുമായി വന്ന മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കുടുംബകോടതി ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്തു

0 second read
Comments Off on നീതി വൈകുന്നുവെന്ന്: തിരുവല്ലയില്‍ തൂമ്പയുമായി വന്ന മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കുടുംബകോടതി ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്തു
0

തിരുവല്ല: ഭാര്യയുടെ അഭിഭാഷകനും ജഡ്ജിയും ഒത്തു കളിച്ച് കേസ് നീട്ടി വയ്ക്കുന്നുവെന്ന് ആരോപിച്ച് തൂമ്പയുമായി വന്ന മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍
തിരുവല്ലയിലെ കുടുംബകോടതി ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മംഗലാപുരം കുലായി ഹോസ്പിറ്റല്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍ അതുല്യ നഗറില്‍ ജയപ്രകാശ്(55) ആണ് പിടിയിലായത്. നഗരസഭാ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കോടതിക്ക് മുന്നില്‍ ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചു തകര്‍ത്തത്. ജയപ്രകാശും ഭാര്യയുമായുളള വിവാഹ മോചനം സംബന്ധിച്ച കേസ് കാലങ്ങളായി നീട്ടി വയ്ക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഭാര്യയുടെ വക്കീലും ജഡ്ജിയും തമ്മില്‍ ഒത്തുകളിക്കുന്നു എന്നും പ്രതി ആരോപിക്കുന്നു.

കോടതിയുടെ സമീപമുള്ള ചന്തയില്‍ നിന്ന് തൂമ്പാ മേടിച്ചു കൊണ്ടുവന്നാണ് പ്രതി കാര്‍ അടിച്ചു തകര്‍ത്തത്. ജയപ്രകാശ് മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റന്‍ ആയിരുന്നു. 2017 ല്‍ ആണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ച് വേണമെന്നും ജീവനാംശം നല്‍കണമെന്നും ആവശ്യപ്പെട്ട് അടൂര്‍ കടമ്പനാട് സ്വദേശിയായ ഭാര്യ പത്തനംതിട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് ജനുവരിയിലാണ് തിരുവല്ല കുടുംബ കോടതിയിലേക്ക് മാറ്റിയത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …