
തിരുവല്ല : വേനൽ ചൂടിൽ വലയുന്നവർക്ക് ദാഹജലം ഒരുക്കി ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷൻ. തണ്ണീർ തുള്ളി എന്ന പദ്ധതിയിലൂടെ എസ് സി എസ് ജംഗ്ഷനിലും തിരുവല്ല താലൂക്ക് ആശുപത്രിയിലും ആരംഭിച്ച കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം മാർത്തോമ സഭാ സെക്രട്ടറി റവ. ഫാ. എബി ടി മാമ്മൻ, തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിജു എന്നിവർ നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ ട്രസ്റ്റി അഡ്വ. അൻസിൽ കോമാട്ട്, ഫൌണ്ടേഷൻ ഭാരവാഹികളായ സിബി തോമസ് പണിക്കരുവീട്ടിൽ, ഷിൽജ ദയാനന്ദൻ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി റാഫെൽ, ലോറൻസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രകൃതിദത്തമായ രീതിയിൽ മൺ കൂജയിൽ ആണ് കുടിവെള്ളം ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി റവന്യൂ ടവറിലും കെഎസ്ആർടിസി ബസ്റ്റാൻഡിലും കുടിവെള്ള വിതരണം ഉടൻ ആരംഭിക്കും എന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.