കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍: കോന്നിക്കാരന്‍ ഉടമയ്ക്ക് കിട്ടിയത് മൂന്നു പെറ്റിയിലായി 1500 രൂപ: കുമ്പിടിയെ പിടിക്കാന്‍ തയാറായി മോട്ടോര്‍ വാഹനവകുപ്പ്‌

0 second read
Comments Off on കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍: കോന്നിക്കാരന്‍ ഉടമയ്ക്ക് കിട്ടിയത് മൂന്നു പെറ്റിയിലായി 1500 രൂപ: കുമ്പിടിയെ പിടിക്കാന്‍ തയാറായി മോട്ടോര്‍ വാഹനവകുപ്പ്‌
0

കോന്നി: വീട്ടുമുറ്റത്ത് കിടക്കുന്ന 2005 മോഡല്‍ മാരുതി ഓള്‍ട്ടോ കാര്‍. വല്ലപ്പോഴും കോന്നി വരെ അതില്‍ പോകും. പക്ഷേ, ഇതേ വാഹനത്തിന് ഇടുക്കി ജില്ലയിലെ മുരിക്കാശേരിയിലെ ഒരു എ.ഐ കാമറയില്‍ നിന്ന് ട്രാഫിക് നിയമലംഘനത്തിന് തുടരെ കിട്ടിയത് മൂന്ന് പെറ്റി. ഒറ്റ ദിവസം രണ്ടു തവണ ഒരേ കാമറയില്‍ നിന്ന്  പെറ്റി കിട്ടി. മൂന്നു തവണയും സീറ്റ് ബെല്‍റ്റില്ലെന്ന കാരണത്താലാണ് 500 രൂപ വീതം പിഴ വന്നിരിക്കുന്നത്. കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ട് രാജേഷ് ആര്‍. കോശിയുടെ കെ.എല്‍.03 എം 4940 എന്ന മാരുതി ഓള്‍ട്ടോ കാറിനാണ് പെറ്റി കിട്ടിയിരിക്കുന്നത്.

ഇതേ നമ്പരോടു കൂടിയ കാറാണ് ഇ-ചെല്ലാനിലും കാണുന്നത്. പക്ഷേ, അത് മാരുതി 800 കാറാണ്. ആദ്യപെറ്റി ജൂലൈ 17 ന് വൈകിട്ട് 6.44 നാണ്. മറ്റൊന്ന് ജൂണ്‍ 23 നാണ് രാത്രി 7.45 നാണ്. ഇതേ ദിവസം മറ്റൊരു പെറ്റി കൂടി വന്നിട്ടുണ്ട്. ആദ്യം പെറ്റി കിട്ടിയപ്പോള്‍ തന്നെ തന്റെ വാഹന നമ്പരില്‍ മറ്റൊരു വാഹനം ഓടുന്നുണ്ടെന്നും അതില്‍ നടത്തിയ നിയമലംഘനത്തിന് തനിക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് വന്നുവെന്നും കാട്ടി രാജേഷ് കോന്നി പൊലീസിലും ജോയിന്റ് ആര്‍.ടി.ഓഫീസില്‍ പരാതി നല്‍കി.

ഇടുക്കിയില്‍ ഓടുന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും നടപടി സ്വീകരിക്കാമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ രാജേഷിന് ഉറപ്പ് കൊടുത്തരുന്നു. എന്നാല്‍, ഇന്ന് രണ്ട് പെറ്റി ഒന്നിച്ചു കിട്ടിയതോടെ രാജേഷ് വീണ്ടും ആര്‍.ടിഓഫീസിനെ സമീപിച്ചു. തങ്ങള്‍ ഇടുക്കി ആര്‍ടിഓയ്ക്ക് വിവരം കൈമാറിയിരുന്നുവെന്നും അവര്‍ നടപടി എടുത്തതായി അറിയില്ലെന്നുമാണ് കോന്നിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. വീണ്ടും അവിടേക്ക് വിവരം കൈമാറാമെന്നും അതു വരെ പിഴ തുക അടയ്‌ക്കേണ്ടെന്നുമാണ് രാജേഷിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, ഇത് പിന്നീട് തനിക്ക് പണിയാകുമോ എന്ന പേടിയിലാണ് രാജേഷ്.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…