
പത്തനംതിട്ട: വിവരാവകാശ സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറയുടെ റഷീദിന്റെ സുഹൃത്തുക്കള്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഏഴാം വാര്‍ഷികവും കുടുംബസംഗമവും 15 ന് രാവിലെ ഒമ്പതിന് മൈലപ്ര പള്ളിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സാംസ് ഓഡിറ്റോറിയത്തില്‍ നടക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അഷ്‌റഫ് അലങ്കാര്‍ അധ്യക്ഷത വഹിക്കും. ഗ്രൂപ്പ് അംഗം കൂടിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. എം.പി. ആന്റോ ആന്റണി,മുന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍, എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി.ബിനു എന്നിവര്‍ സംബന്ധിക്കും. അംഗങ്ങളുടെ കലാകായിക പരിപാടികളും അരങ്ങേറും. പരിപാടികളില്‍ പങ്കെടുക്കുന്ന മുഴുവന്‍ അംഗങ്ങള്‍ക്കും സമാപന സമ്മേളനത്തില്‍ സമ്മാനം നല്‍കും. പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ഗ്രൂപ്പിലെ മുതിര്‍ന്ന അംഗങ്ങളെയും ആദരിക്കും.